പറയും. ഇനിയും പറയും. തെളിച്ചു തന്നെ പറയും. ഒരു സ്ത്രീക്ക്
തലയുയര്‍ത്തിപ്പിടിച്ച് ഒറ്റയ്ക്കോ, മറ്റൊരു സ്ത്രീയോടൊപ്പമോ, അവളുടെ
അച്ഛന്റെയോ, സഹോദരന്റെയോ, ഭര്‍ത്താവിന്റെയോ മക്കളുടെയോ കൂടെയോ തന്‍റെ
ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഏതു സമയത്തും ഏതു നിരത്തിലും നടന്നു
പോകുന്നതിനോ യാത്ര ചെയ്യുന്നതിനോ ഒരു ചുംബനസമരത്തിന്‍റെയും ആവശ്യമില്ല.
പൊതു സമൂഹത്തിനു വിവരവും ,വിദ്യാഭ്യാസവും, സാമൂഹ്യബോധവും
ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമാണ് അതിനുള്ള പോംവഴി. ആയിരം ചുംബന
സമരങ്ങള്‍ നടത്തിയാലും ഒരു സ്ത്രീയും സുരക്ഷിതയാകില്ല എന്നത് പരമസത്യം.
'ആണ്‍' സുഹൃത്തിനൊപ്പവും കാമുകനൊപ്പവും 'മാമ'നൊപ്പവും പുറത്തിറങ്ങാന്‍
കൊതിക്കുന്നവര്‍ക്ക് ഇത്തരം സമരങ്ങള്‍ ഗുണം ചെയ്യാതിരിക്കില്ല.
No comments:
Post a Comment