എന്‍റെ സുഹൃത്തിന്‍റെ മോളാണ് സാന്ദ്ര. 5th ല്‍പഠിക്കുന്നു. മെലിഞ്ഞുണങ്ങിയ ഒരു കാന്താരി. അവളുടെ ഡാഡിയും മമ്മിയും സര്‍ക്കാര്‍ ജോലിക്കാരാണ്. രണ്ടു പേരും മുന്തിയ ഗൌരവക്കാര്‍. വീട്ടിലാണെങ്കില്‍ സന്ദ്രയോടും ഇളയവന്‍ അപ്പുവിനോടും രണ്ടു പേര്‍ക്കും വല്ല്യ മിണ്ടാട്ടമില്ല. 'ഗൌരവം' കുറയരുതല്ലോ. രണ്ടു പേരും ഉള്ള സ്നേഹം ഉള്ളിലൊതുക്കി കടിച്ചുപിടിച്ചങ്ങു നടക്കും.
'സാന്ദ്ര...അപ്പൂ... ഗോ ആന്‍ഡ് ഗെറ്റ് റെഡി.....' രാവിലെ മമ്മിയുടെ ആദ്യ സംഭാഷണ ശകലം.
'ദേ ദോശ....' രാവിലെ കാപ്പി ഉണ്ടാക്കിക്കഴിഞ്ഞു സാന്ദ്രയുടെ മമ്മി ഒരു തവണ വിളിച്ചു പറയും. വേണെങ്കില്‍ വന്നു കഴിച്ചോണം. അല്ലപിന്നെ.
'ദേ സ്കൂള്‍വാന്‍....' ബാഗെടുത്തു കൊടുക്കുന്നതിനിടയില്‍ ഒരു തവണ പറയും. അത്രയൊക്കെയേ ഉള്ളൂ കമ്മ്യുണിക്കേഷന്‍.
'ഞാനിറങ്ങുന്നു...' ഡാഡിയുടെ വകയായുള്ള വചനം. തീര്‍ന്നു. അങ്ങേരു രാവിലെ ആകെ പറയുന്ന ഒരു വാചകം ഇതാണ്.
പക്ഷെ സാന്ദ്ര നേരെ തിരിച്ചാണ്. ഗൌരവക്കാരായ ഡാഡിയേയും മമ്മിയേയുംഎങ്ങനെ കൈകാര്യം ചെയ്യണം എന്നവള്‍ക്കറിയാം. വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പുറകില്‍ നീറു കടിച്ചിരിക്കുന്നതുപോലെ തുള്ളിമറിഞ്ഞു അവള്‍ കളിച്ചു നടക്കും. ഫുള്‍ടൈം ആക്റ്റിവ് ആണ് പുള്ളിക്കാരി. പുറകെ വാലിനു തീ പിടിച്ചപോലെ അലമ്പിന്‍റെ രാജാവ് അപ്പുവും ഉണ്ടാകും.
ഡാഡിയും മമ്മിയും ജോലി കഴിഞ്ഞു വീട്ടിലെത്തി, വേലക്കാരി ഉണ്ടാക്കി കൊടുത്ത കാപ്പിയും കുടിച്ച് വരാന്തയിലിരിക്കുമ്പോള്‍ സാന്ദ്ര തുള്ളിമറിഞ്ഞെത്തും.
'ദേ പിള്ളേരെ.... എന്‍റെ റഫ്ബുക്ക് തീര്‍ന്നൂട്ടോ... നാളെ വാങ്ങണം... എനിക്ക് വാങ്ങുമ്പോള്‍ അപ്പു സമ്മതിക്കില്ല. രണ്ടെണ്ണം വാങ്ങാന്‍ നാല്‍പ്പതു രൂപ തരണം.....'
പറഞ്ഞു തീരുന്നതിനു മുന്‍പേ നീറു കടിച്ച മട്ടില്‍ തുള്ളി മറയും. പിറകെ അപ്പുവും.
അവള്‍ 'പിള്ളേരെ' എന്ന് വിളിച്ചത് വേറെ ആരെയും അല്ല ഡാഡിയെയും മമ്മിയെയും ആണ്. കുറച്ചു കഴിയുമ്പോള്‍ പിന്നെയും തുള്ളിമറിഞ്ഞെത്തും.
'കൊച്ചേ.... കൊച്ചിനെ ഡാന്‍സ് ടീച്ചര്‍ ഇന്ന് അന്വേഷിച്ചു. ഫീസ് 300 രൂപ കൂടി കൊടുക്കാനുള്ളത് മറന്നോ എന്ന് ചോദിച്ചു... അതോണ്ട് നാളെ തന്നു വിടണം.... നാണം കെടാന്‍ വയ്യ....'
പിന്നേം നീറു കടിച്ചു പാഞ്ഞു പോകുന്നത് കാണാം. 'കൊച്ചേ' എന്ന് വിളിച്ചത് വല്ല്യ ഗൌരവക്കാരി മമ്മിയെ ആണ്.
അവള്‍ ആവശ്യങ്ങള്‍ പറയുമ്പോള്‍ അപ്പനും അമ്മയും ഗൌരവം വിടാതെ കാപ്പിയില്‍തന്നെ നോക്കി ഇരിക്കും. പോയി കഴിയുമ്പോള്‍ പരസ്പ്പരം നോക്കി കണ്ണിറുക്കി, അമര്‍ത്തി ചിരിക്കും.
'എന്താ കൊടുക്കാഞ്ഞത്..?' ഡാഡി പുരികമുയര്‍ത്തി തിരക്കും.
'മറന്നു... നാളെ കൊടുക്കാം...' മമ്മി പുരികം താഴ്ത്തി മറുപടി നല്‍കും.
'അപ്പോ മൊത്തം മുന്നൂറ്റിനാല്‍പ്പതേ........' അടുത്ത തവണ ഇളകി മറിഞ്ഞു കടന്നു പോകുന്നതിനിടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കും.
അവള്‍ കടന്നു പോയി കഴിയുമ്പോള്‍ ഇരുവരും ചിരിക്കാന്‍ തുടങ്ങിയിരിക്കും എന്നതാണ് സത്യം.
സാന്ദ്രയ്ക്കറിയാം, വേണ്ടകാര്യം വേണ്ട സമയത്ത് വേണ്ടത് പോലെ പറഞ്ഞാല്‍ ഈസിയായി നടത്തിയെടുക്കാമെന്ന്.
നമ്മുടെ ഒക്കെ കാലത്ത് ഇങ്ങനൊന്നും ആയിരുന്നില്ല. പേടിയോടെ ആണ് ചോദിക്കുക. സമയമോ അസമയമോ ഒന്നും നോക്കില്ല. കാലവും ദേശവും നോക്കില്ല. മൂഡും മൂഡ്‌ഔട്ടും നോക്കാന്‍ അറിയില്ല. ചുമ്മാ അങ്ങ് ചോദിക്കും. കിട്ടാതെ വരും എന്നുറപ്പ്. ആദ്യം മുഖം കറുപ്പിച്ചു നോക്കും. പിന്നെ വെളുപ്പിച്ചു നോക്കും. 'കീറി' നോക്കും.പത്തൊമ്പതാമത്തെ അടവ് കഴിയുമ്പോള്‍ വേണ്ടെന്നു വയ്ക്കും. പുല്ല്...!
ഈ മാതിരി ട്രിക്കുകള്‍ ഒന്നുമില്ലാതെ, മാതാപിതാക്കളോട് നേരേവാ നേരേ പോ എന്നമട്ടില്‍ ഇടപെടുന്ന കുട്ടികള്‍ക്ക് കണ്ണീരും കയ്യുമാണ് അന്നും ഇന്നും തലവിധി.
ഇന്നത്തെ കാലത്ത് 'നേരാ വാ അല്‍പ്പം വളഞ്ഞുവളഞ്ഞു പോ' എന്നതാണ് വിജയിക്കാനുള്ള മാനദണ്ഡം..!
ഈ ട്രിക്ക് ഒക്കെ നേരത്തെ അറിയാമായിരുന്നെങ്കില്‍ നുമ്മ ഒക്കെ ആരായി തീര്‍ന്നേനെ...!!

No comments:
Post a Comment