മിഡ് ഫീല്‍ഡില്‍ കളിക്കുന്ന ഫുഡ് ബോളര്‍ സെന്‍റര്‍ സര്‍ക്കിളില്‍ നിന്നും
ലഭിക്കുന്ന പാസ് ഒറ്റയ്ക്ക് മൂന്നോ നാലോ പേരെ ട്രിബിള്‍ ചെയ്ത് ഗോള്‍
പോസ്റ്റിന്റെ വലതു വിങ്ങിലോ ഇടതു വിങ്ങിലോ എത്തി കൃത്യമായി ഗോള്‍
ഏരിയയിലേക്ക് ക്രോസ് ചെയ്തു കൊടുക്കുന്നു. അത് വരെ എവിടെങ്കിലും
പല്ലിനിടയില്‍ കുത്തികൊണ്ട് തെക്കുവടക്ക് നടക്കുന്ന ഫോര്‍വേഡ് എന്ന്
പറയുന്ന പഹയന്‍ തക്കം നോക്കി നിന്ന് ബോള്‍ പോസ്റ്റിലേക്ക് തട്ടിയിടുന്നു.
ഗോള്‍.......!!!!! ഗോള്‍ അടിച്ച ശേഷം
പഹയന്‍ ഷര്‍ട്ട് ഊരുന്നു.. എറിയുന്നു.... ഓടുന്നു...തലേം കുത്തി
മറിയുന്നു...കാണികളുടെ ഇടയിലേക്ക് പാഞ്ഞു കയറുന്നു....കാമുകിയെ
കെട്ടിപ്പിടിക്കുന്നു... കൂട്ടുകാരെല്ലാരും ചേര്‍ന്ന് തോളില്‍കയറ്റി വലം
വയ്ക്കുന്നു. എന്നാല്‍ മിഡ് ഫീല്‍ഡര്‍ എന്ന പഹയനോ... ഈ മേളം നടക്കുമ്പോള്‍
തലയും കുമ്പിട്ടു തിരികെ സെന്‍റര്‍സര്‍ക്കിളിലേക്കു നടക്കുകയാവും. അടുത്ത
ഗോള്‍ അടിപ്പിക്കാനുള്ള തന്ത്രവും മെനഞ്ഞ്.
ഗോളടിച്ച പഹയനെ നോക്കി ആരാധകര്‍ ആര്‍ത്തു വിളിക്കുമ്പോള്‍, അയാള്‍ പത്രത്താളുകളില്‍ നിറയുമ്പോള്‍ അതിനു വേണ്ടി കഷ്ടപെട്ട മിഡ്ഫീല്‍ഡര്‍ ആരാലും ശ്രദ്ധിക്കാതെ വിസ്മരിക്കപ്പെട്ടു പോകുന്നു. എവിടെ ചെന്നാലും കാണും ഇങ്ങനെ അഹോരാത്രം കഷ്ടപ്പെട്ട് ഒന്നുമാകാതെ പോകുന്ന പിന്നാംപുറക്കാര്‍. അത്തരക്കാരിലേക്കും ശ്രദ്ധ ചെല്ലട്ടെ.... പ്രോത്സാഹിപ്പിക്കപ്പെടട്ടെ....!!!

No comments:
Post a Comment