ഞങ്ങളുടെ നാട്ടില്‍ മുറുക്കാന്‍ കട നടത്തുന്ന കുമാരന്‍ ചേട്ടന്‍ കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രത്തില്‍ ജോലി കിട്ടണ്ട ആളാ. കടയില്‍ ചെന്നു ഒരു പാക്കറ്റ്
ഗോള്‍ഡ് ഫ്ലെയ്ക്ക് താ ചേട്ടാ എന്ന് പറഞ്ഞാല്‍ അതെടുത്ത് തരുന്നതിനോപ്പം
ഒരു കമന്റും ഉണ്ടാകും.
'ആകാശം മൂടിയല്ലേ.... ഇന്ന് മഴ ഉണ്ടാകുമായിരിക്കും ?'
'കാണുമായിരിക്കും... ഇത് വില്‍സാ ചേട്ടാ .. ഞാന്‍ ചോദിച്ചത് ഗോള്‍ഡ് ഫ്ലെയ്ക്ക് ആണ്.'
'ഇങ്ങു താ മാറി തരാം... കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അടമഴയാ.....ഓര്‍ക്കുന്നോ...?'
'ഞാന്‍ ഓര്‍ക്കുന്നില്ല.... ഗോള്‍ഡ് ഫ്ലെയ്ക്കിന് എത്രയാ...?'
'തൊണ്ണൂറ്റിഅഞ്ച്.... ഇന്ന് പകല്‍ എരിപൊരി വെയിലായിരുന്നു..ഉഷ്ണവും.....'
'ഞാന്‍ ബൈക്കിലായിരുന്ന കൊണ്ട് ചൂടറിഞ്ഞില്ല...ഇത് ഞാലിപ്പൂവാനോ അതോ പാളേംകോടനോ...?'
'ഞാലിപ്പൂവന്‍.......ഇന്ന് പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ നല്ല മഞ്ഞുണ്ടായിരുന്നു....'
'ഞാലിപ്പൂവന്‍ കിലോ എന്നാ വിലയാ...'
'മുപ്പത്തിയേഴ്..... പത്തു മണി ആയപ്പോഴേക്കും മഞ്ഞു മാറി വെയിലിനൊപ്പം ഒരു തരം തണുത്ത കാറ്റ് വീശാന്‍ തുടങ്ങി....?'
'പഴം ഒരു കിലോ താ....'
'കന്നീലോന്നും സാധാരണ ഇടിവെട്ടി പെയ്യാറില്ലാത്തതാണ് അല്ലെ?'
'അതിനെവിടാ ഇടി വെട്ടിയത്...?'
'വെട്ടിയില്ല...ഇന്ന് കാണും... അതിന്‍റെയാ ഈ തണുത്ത കാറ്റ് വീശുന്നത്.......'
'മൊത്തം എത്രയാ.....?'
'നൂറ്റിമുപ്പത്തിരണ്ട്.... കഷ്ടകാലത്തിന് ഇന്ന് പെയ്താല്‍ രാത്രിയില്‍ നല്ല കുളിരായിരിക്കും.... കഴിഞ്ഞ വര്‍ഷത്തെ പോലെ....'
'ശരി കുമാരേട്ടാ....'
'ശരി.... പെട്ടന്ന് വിട്ടോ.... മഴ തുടങ്ങുന്നതിനു മുന്‍പ് വീട് പിടിച്ചോ................ഇടീം മഴേം കാറ്റും കുളിരും തണുപ്പും എല്ലാം ഇന്ന് ചിലപ്പോ ഉണ്ടാകും..............................'
ഇങ്ങനെ കുമാരന്‍ ചേട്ടന്‍ എന്ത് പറഞ്ഞാലും അതില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്നു എപ്പോഴും കാണും. എന്ന് പറഞ്ഞപോലെ ആണ് ഇപ്പോഴത്തെ ചില ഫെയിസ്ബുക്ക് എഴുത്തുകാര്‍. എന്ത് പറഞ്ഞോണ്ട് വന്നാലും അതില്‍ അവസാനം 'മോഡി' എന്നോ 'പശു' എന്നോ 'ഗോധ്ര' എന്നോ കാണും. അല്ലെങ്കില്‍ പിന്നെ എന്തോന്ന് FB പോസ്റ്റ്.........

No comments:
Post a Comment