ടാര്‍ റോഡില്‍ ഒരു ചെറിയ കുഴി കണ്ടാല്‍ ഉടനെ പരിതപിക്കുന്നവരാണ് നമ്മള്‍.
എന്നാല്‍ ഒരിക്കലും ടാര്‍ റോഡില്‍ ചവിട്ടാതെ ജീവിച്ചു പോകുന്നവര്‍
ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസ്സിക്കുമോ...? പലയിടങ്ങളിലും ഉണ്ട് എന്നതാണ്
സത്യം. ഇന്നലെ നടന്നു പോയ ഒരു വഴിയാണ്. ഒരു മലമുകളിലേക്ക്. അറുപതോളം
കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. നിര്‍ധനരായി. നിരാലംബരായി. പ്ലാസ്ടിക്
മറച്ച കുടിലുകളില്‍. ഒരു സംവിധാനവും തിരിഞ്ഞു നോക്കാനില്ല. ഒരാള്‍
അത്യാസന്ന നിലയിലായാല്‍ താഴെ എത്തിക്കുക എന്നത് ശ്രമകരം.
No comments:
Post a Comment