എന്‍റെ അകന്ന ബന്ധത്തില്‍ പെട്ട ഒരു യുവാവ് , വിവാഹിതനാകാന്‍ ദിവസങ്ങള്‍
മാത്രം ബാക്കി നില്‍ക്കെ ഒരു ദാരുണ അപകടത്തില്‍ പെട്ട് മരിക്കാനിടയായി.
ജോലി സ്ഥലത്ത് നിന്നു ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വീട്ടിലെത്തിയതായിരുന്നു
അയാള്‍. അയാളുടെ അമ്മ റോഡരുകില്‍ കുറച്ചുയരത്തില്‍ നില്‍ക്കുന്ന ഒരു പപ്പായ
കുത്തിയിടാന്‍ ശ്രമിക്കുന്നത് കണ്ടു അമ്മയെ സഹായിക്കാന്‍ ചെന്നതായിരുന്നു
അയാള്‍. ഒപ്പം അയല്‍പക്കത്തെ ഒരു
സുഹൃത്തും. യുവാവ് അമ്മയുടെ കയ്യില്‍ നിന്നും ഇരുമ്പ് തോട്ടി വാങ്ങി പപ്പായ
കുത്തിയിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയ്യില്‍ നിന്നും വഴുതി 11kv
ലൈനില്‍ മുട്ടുകയും ഷോക്കേല്ക്കുകയും ചെയ്തു. അത് കണ്ടു മകനെ രക്ഷിക്കാന്‍
ആ അമ്മയും അവരെ രണ്ടു പേരെയും രക്ഷിക്കാന്‍ സുഹൃത്തും ഓടിയടുക്കുകയും
മൂവരും തല്‍ക്ഷണം ഷോക്കേറ്റു വെന്തു മരിക്കുകയും ചെയ്തു. ശശികല
ടീച്ചറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധമണ്ടത്തരം ആണ് യുവാവിന്റെ അമ്മയും
സുഹൃത്തും കാണിച്ചത്. സ്വന്തം മകന്‍ ഷോക്കേറ്റ് പിടയുമ്പോള്‍ രക്ഷിക്കാന്‍
മുന്നുംപിന്നും നോക്കാതെ ഓടിയടുക്കുന്ന അമ്മ ഒരു മണ്ടിയാണോ.....?
അയല്പക്കത്തുള്ളവര്‍ ഷോക്കേറ്റു പിടയുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചു
ജീവന്‍ കളയുന്ന ഒരു സ്നേഹനിധിയായ അയല്പക്കക്കാരന് വിഡ്ഢി ആണോ...?
ആയിരിക്കാം. നൌഷാദ് ചെയ്തത് ഒരു മഹത്തരമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നു.
ഒരു പക്ഷെ അയാള്‍ക്ക് ചെയ്ത പ്രവര്‍ത്തിയില്‍ വിജയിക്കാന്‍
സാധിച്ചിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ... സ്വന്തം ജീവന്‍ പണയം വച്ച് ഒരു
ജോലി ചെയ്യാന്‍ ഒരാള്‍ തയ്യാറായാല്‍ അയാള്‍ ഒരു മണ്ടത്തരം കാണിക്കാന്‍
പോകുന്നു എന്നു തന്നെയാണ് അര്‍ത്ഥം. ശശികല ടീച്ചറിന്‍റെ വീട്ടിലുള്ള
ആര്‍ക്കെങ്കിലും ഇത്തരം ഒരപകടം ഉണ്ടായാല്‍ മേല്‍പറഞ്ഞ തരത്തിലുള്ള ഒരു
മണ്ടത്തരം കാണിക്കാതെ നോക്കി നില്‍ക്കണം എന്നും ഓര്‍മിപ്പിക്കട്ടെ.
No comments:
Post a Comment